പുതിയ അണക്കെട്ട് മാത്രമാണ് പരിഹാരം ; കേരളം സുപ്രീം കോടതിയിൽ

Jaihind Webdesk
Tuesday, November 9, 2021

ന്യൂഡല്‍ഹി : പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി കേരളം. അണക്കെട്ടിന്റെ സുരക്ഷാ പ്രശ്നം അതീവ ഗൗരവമായി കാണണമെന്നും സത്യവാങ്മൂലത്തിൽ. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാവില്ല എന്നും കേരളം. അതെ സമയം ബേബി ഡാം ശക്തപ്പെടുത്തണം എന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച കേരളത്തിന് കേന്ദ്രം കത്തയച്ചു. നിർദ്ദേശം തമിഴ്‌നാടിന്‍റെ ആവശ്യപ്രകാരം.

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയര്‍ത്താം എന്ന്‌ വ്യക്തമാക്കുന്ന റൂള്‍ കെര്‍വ് പുനഃപരിശോധിക്കമെന്ന്‌ കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നവംബര്‍ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഇന്നലെ രാത്രി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തമിഴ്‌നാട് കോടതിയിൽ സമർപ്പിച്ച റൂൾ കർവ് പുനര്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ അണകെട്ട് മാത്രമാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

അതെ സമയം കേന്ദ്ര ജല അതോറിട്ടി സംസ്ഥാന സർക്കാരിന് അയച്ച കത്ത് കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബേബി ഡാം ശക്തപ്പെടുത്തണം ന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ജല അതോറിറ്റി കേരളത്തിന് കത്തയച്ചിരിക്കുന്നത്. നവംബർ പതിനൊന്നാം തിയതി സുപ്രീം കോടതിയിൽ വാദം വീണ്ടും കേൾക്കാനിരിക്കെ ഇത് കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതിൽ സംശയമില്ല