വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ കേരള എംപിമാരുടെ പ്രതിഷേധം

Saturday, December 14, 2024


ഡല്‍ഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നല്‍കണം എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.

മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. മുണ്ടക്കൈ ചുരല്‍മല ദുരന്തത്തില്‍ അകപ്പെട്ട ജനതയ്ക്ക് കൈത്താങ്ങാവേണ്ട കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയമായാണ് സമീപിച്ചിരിക്കുന്നതെന്നും എംപിമാര്‍ പറഞ്ഞു.