പ്രളയഭീതി ഒഴിയാതെ സംസ്ഥാനം. മഴക്കെടുതിയിൽ മരണം 102 ആയി

Jaihind News Bureau
Wednesday, August 14, 2019

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരണം 102 ആയി. കോഴിക്കോടും മലപ്പുറത്തും കണ്ണൂരും ഇന്ന് റെഡ് അലേർട്ട്. വരും മണിക്കൂറിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. തിരുവനന്തപുരം വിഴിഞ്ഞത്ത് കടലിൽ പോയ മത്സ്യതൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് മരിച്ചത്.