കെ.ടി.ജലീലിന് തിരിച്ചടി ; ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു ; ഹർജി തള്ളി

Jaihind Webdesk
Tuesday, April 20, 2021

 

കൊച്ചി : ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവിൽ ഇടപെടാനുള്ള സാഹചര്യം നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലോകായുക്ത വിധിയെന്നും ഹൈകോടതി നിരീക്ഷിച്ചു.

ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി വിധി പറയാൻ മാറ്റിയത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്.

ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്‍റെ വാദം. തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്‍റെ ആവശ്യം.