Jebi Mather| ‘കേരളം ലഹരിയുടെ കേന്ദ്രമായി’; ക്രമസമാധാന നില തകര്‍ന്നു: ജെബി മേത്തര്‍ എം പി

Jaihind News Bureau
Wednesday, November 5, 2025

കേരളം ലഹരിയുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം പി. വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിക്ക് നേരെ നടന്ന അതിക്രമം സംസ്ഥാനത്ത് മദ്യം ഒഴുകുന്നതിന്റെ ആപത്താണെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന നില തകരുന്നതിലൂടെ സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും പൊതുസ്ഥലങ്ങളില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും എം പി ചൂണ്ടിക്കാട്ടി.

അതേസമയം പി.എം. ശ്രീ പദ്ധതിയുടെ കത്ത് വൈകിപ്പിച്ചത് വലിയ കള്ളക്കളിയാണെന്നും ജെബി മേത്തര്‍ ആരോപിച്ചു. ഇടതുമുന്നണിയുടെ ദുര്‍ഭരണത്തില്‍ ജനങ്ങളുടെ മനസ്സ് മടുത്തുവെന്ന് പറഞ്ഞ ജെബി മേത്തര്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തരംഗം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അലയടിക്കുമെന്നും വ്യക്തമാക്കി.