ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്തത് ജനകീയ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. 123 പഞ്ചായത്തുകൾ എതിർത്തിരുന്നു. റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. പരിസ്ഥിതി സംരക്ഷണത്തിന് മറ്റ് സംസ്ഥാനങ്ങളെക്കാൾ പ്രാധാന്യം കേരളം നൽകുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണത്തിൽ ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/Vtgv4valNg4