പ്രവാസികള്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കാനാവില്ല; അതിഥി തൊഴിലാളികളായി കാണാനാവില്ലെന്നും സര്‍ക്കാര്‍

Jaihind News Bureau
Friday, June 19, 2020

 

പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കുള്ള സംരക്ഷണം നൽകാനാകില്ല. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നും  സർക്കാർ വ്യക്തമാക്കി.അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്‍റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക് സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത് .