കണ്ണൂര്‍ : സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത് .വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല, പഠിച്ച ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംവാദങ്ങൾ നടക്കട്ടെ, വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ, വിവാദപരമായതും എതിര്‍പ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആർഎസ്എസ് സൈദ്ധാന്തികരെ ഉള്‍പ്പെടുത്തിയുള്ള സിലബസിനെതിരെ കോൺഗ്രസ് അതിശക്തമായ പ്രതിഷേധം രേഘപ്പെടുത്തിയിരുന്നു.