ചെലവ് ചുരുക്കാനോ വരുമാനം വര്‍ദ്ധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല: തോമസ് ഐസക്

Jaihind Webdesk
Saturday, January 12, 2019

സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ചെലവ് ചുരുക്കാനോ വരുമാനം വര്‍ദ്ധിപ്പിക്കാനോ സാധിച്ചിട്ടില്ലെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം 10 ശതമാനം വര്‍ദ്ധിക്കുമ്പോള്‍ ചെലവ് 16 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. അനാവശ്യചെലവുകളും അത്യവാശ്യമില്ലാത്ത പദ്ധതികളും ഒഴിവാക്കണമെന്നും പറയുമ്പോഴും പല വകുപ്പുകളും ഇത് കേട്ടതായി നടക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രളയ സെസ് വഴി വര്‍ഷം 500 കോടി സമാഹരിക്കാമെന്ന് പ്രതീക്ഷ. പ്രളയ സെസ് ഒരുശതമാനം മാത്രമാണെങ്കിലും ഇതിന്റെ മറവില്‍ വ്യാപാരികള്‍ അമിത ലാഭം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ധനമന്ത്രി പങ്കുവെച്ചു. പ്രളയശേഷമുള്ള ആദ്യബജറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. എങ്കിലും പ്രളയാനന്തരം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച സാമ്പത്തിക അച്ചടക്ക നടപടികളൊന്നും ഫലപ്രദമായില്ലെന്ന് തുറന്നുസമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്.