കോടിയേരിക്ക് സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, February 4, 2019

Mullappally Ramachandran

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംഘപരിവാര്‍ മനസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയുടെ പ്രസ്താവന മോദിയുടെ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചുള്ളതാണെന്നേ വിലയിരുത്താനാകൂ.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായാലും സര്‍ക്കാരുണ്ടാക്കാനാവില്ല എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഇത് വളരെയധികം ആപത്ക്കരമായ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായമാണ്. കേരളത്തിലെ സി.പി.എം ഇപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്‍റെ തടവറയിലാണ്. സംസ്ഥാനത്തിലെ സി.പി.എം നേതാക്കള്‍ മോദിയുടെ ഫാസിസ്റ്റ് ഭരണത്തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത് എന്നാണ്  വ്യക്തമാകുന്നതെന്നും  അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് ജനമഹായാത്രയുടെ ഇന്നത്തെ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.