അഡ്വ. ജെയ്‌സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡന്‍റ്

 

കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്‍റായി അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന പുനഃസംഘടന സമ്മേളനത്തിലാണ് അഡ്വ. ജെയ്സൺ ജോസഫിനെ ജില്ലാ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. നിലവിൽ കേരള കോൺഗ്രസ് പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്.

1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ. ഇ. കോളേജിൽ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ്, കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്‍റ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡന്‍റ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി, അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

Comments (0)
Add Comment