തിരുവനന്തപുരം: ഗതാഗതത്തിനു പുറമെ സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് ബി. ഗണേഷ് കുമാറിന് നിലവിൽ നിശ്ചയിച്ച വകുപ്പുകൾക്കൊപ്പം സിനിമ കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയിലെ അഴിച്ചുപണിയില്‍ കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പുതിയ മന്ത്രിമാരാകുക. ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലുമാണ് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നവർ. നവകേരള സദസിന് പിന്നാലെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.