ഔദ്യോഗിക സന്ദർശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം

Jaihind News Bureau
Thursday, October 3, 2019

ഔദ്യോഗിക സന്ദർശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബായിലെത്തിയ മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഇളങ്കോവൻ, നോർക്ക റുട്ട്സ് വൈസ് ചെയർമാൻ എം എ യൂസുഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു

ലോക കേരള സഭയുടെ ഭാഗമായുള്ള നിക്ഷേപ സംഗമം നാളെ ദുബായിൽ നടക്കും. ലേ മെറിഡിൻ ഹോട്ടലിൽ വൈകീട്ട് 5 നാണ് പരിപാടി.