പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 8ന്; സംസ്ഥാന ബജറ്റ് ജനുവരി 15ന്

Jaihind News Bureau
Friday, January 1, 2021

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനം ജനുവരി 8 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുപാർശ ഗവർണറുടെ അനുമതിയ്‌ക്കായി ഉടൻ സമർപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അടുത്തയാഴ്‌ച ബജറ്റ് സമ്മേളനം ചേരുന്നത്. ജനുവരി 15നാണ് ബജറ്റ്.