നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബാർ കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ഉയരും

 

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ പിണറായി സർക്കാർ ആടി ഉലയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ 28 ദിവസം നീണ്ടുനിൽക്കുന്ന പതിനൊന്നാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

തിരഞ്ഞെടുപ്പിലെ ഉജ്വല വിജയവുമായി വർധിത വീര്യത്തോടെ സഭയിൽ എത്തുന്ന പ്രതിപക്ഷം ബാർ കോഴ ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനെതിരെ ആഞ്ഞടിക്കും. രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാക്കളുടെ യോഗത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് യുഡിഎഫ് അന്തിമ തീരുമാനമെടുക്കും.  ഗവർണർ നിരാകരിച്ച തദ്ദേശ സ്വയംഭരണ വാർഡ് വിഭജന ഓർഡിനൻസിന് പകരമുള്ള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ ഇന്നുതന്നെ സഭയിൽ അവതരിപ്പിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Comments (0)
Add Comment