പതിനാലാം കേരള നിയമസഭയുടെ 22-ആം സമ്മേളനത്തിന് നാളെ തുടക്കം; സഭ വിവാദ വിഷയങ്ങളിൽ കലുഷിതമാകുമെന്ന് സൂചന

Jaihind News Bureau
Thursday, January 7, 2021

സ്പീക്കർ ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകിയ സാഹചര്യത്തിൽ നാളെ ആരംഭിക്കുന്ന പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനവും വിവാദ വിഷയങ്ങളിൽ കലുഷിതമാകും എന്നുറപ്പായി. ഈ സർക്കാരിന്‍റെ അവസാനത്തേതും മന്ത്രി ടി എം തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റ് ആണ് 15ന് അവതരിപ്പിക്കുന്നത് .