കെല്‍വിന്‍റെ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിത്ത് തെര്‍മോമീറ്റര്‍ വിപണിയിലേക്ക്

Jaihind News Bureau
Tuesday, August 18, 2020

കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ കെല്‍വിന്‍ ഇന്‍ഡസ്ട്രീസ് പുറത്തിറക്കുന്ന സെന്‍സറിങ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിത്ത് തെര്‍മോമീറ്റര്‍ വിപണിയിലേക്ക്. കൈകൊണ്ട് സ്പര്‍ശിക്കാതെ തന്നെ ടെംപറേച്ചര്‍ പരിശോധിക്കാനും സാനിട്ടൈസര്‍ ഡിസ്‌പെന്‍സ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. 8 ലിറ്റര്‍ സാനിട്ടൈസര്‍ കപ്പാസിറ്റിയുള്ള ഈ ഉപകരണത്തിന് 8900 രൂപയാണ് വിപണി വില. കെല്‍വിന്‍റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ടു ഇന്‍ വണ്‍ സെന്‍സറിങ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിത്ത് തെര്‍മോമീറ്റര്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്നു മാനേജിങ് ഡയറക്ടര്‍ ജോജു വര്‍ഗീസ് പറഞ്ഞു. ഇതിന്‍റെ വിപണോദ്ഘാടനം ആഗസ്റ്റ് 19ന് കൊച്ചിയില്‍ നടക്കും. രണ്ട് ലിറ്റര്‍ സാനിട്ടൈസര്‍ കപ്പാസിറ്റിയുള്ള സെന്‍സറിങ് സാനിട്ടൈസര്‍ മെഷീന്‍ 2900 രൂപക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തെ ഓണ്‍സൈറ്റ് വാറന്‍റിയും ലഭ്യമാക്കുന്നുണ്ട്. ഫാന്‍, മിക്‌സി ഉള്‍പ്പടെയുള്ളയവയുടെ നിര്‍മാണത്തോടെ കേരളത്തില്‍ ഉത്പാദനം ആരംഭിച്ച കെല്‍വിന്‍ വ്യവസായ വകുപ്പിന്‍റെ സംരംഭക സഹായ പദ്ധതിയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.