ദല്‍ഹിയില്‍ പരാജയം സമ്മതിച്ച് കെജരിവാള്‍; മുസ്ലിംവോട്ടുകള്‍ കോണ്‍ഗ്രസിന് പോയെന്നും ഡല്‍ഹി മുഖ്യമന്ത്രി

Jaihind Webdesk
Saturday, May 18, 2019

Aravind-Kejrival-AAP

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ ദല്‍ഹിയില്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നാണ്് എ.എ.പിയുടെ വിലയിരുത്തല്‍.
‘എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാന നിമിഷം മുസ്ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. എന്താണ് സംഭവിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മുഴുവന്‍ മുസ്ലിം വോട്ടുകളും കോണ്‍ഗ്രസിലേക്കു പോയി. 12-13% വരും അത്. ‘ അദ്ദേഹം പറഞ്ഞു.