വനിതാമതില്‍ സമൂഹത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കും: വിമര്‍ശനവുമായി കെ.സി.ബി.സി

Jaihind Webdesk
Monday, December 17, 2018

കൊച്ചി: സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത ചേരിതിരിവുകള്‍ സൃഷടിക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്ന കെ.സി.ബി.സി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷട്രീയലക്ഷ്യം െവച്ചുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല.

നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച സാംസകാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതില്‍ ഹിന്ദു-ക്രിസത്യന്‍-ഇസ്ലാം മതദര്‍ശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ നടത്തിയ സാംസകാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്രമവുമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന കളമൊരുക്കിയത്.

നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷട്രീയമായി ചില്ലറ ഗുണം ചെയ്‌തേക്കാമെങ്കിലും സമൂഹത്തിന പൊതുവെ, അത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വകതാവുമായ ഫാ. വര്‍ഗീസ വള്ളിക്കാട്ട് പ്രസതാവനയില്‍ പറഞ്ഞു.