മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞവർ മൂന്നിരട്ടി മദ്യശാലകൾ വർധിപ്പിച്ചു ; സർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം

Jaihind News Bureau
Thursday, March 25, 2021

 

തിരുവനന്തപുരം: മദ്യനയത്തിൽ സംസ്ഥാന സർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ  മൂന്നിരട്ടി മദ്യശാലകൾ വർധിപ്പിച്ചെന്ന് കെസിബിസി കുറ്റപ്പെടുത്തി. ജനങ്ങളോട് പറഞ്ഞ വാഗ്ധാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി വ്യക്തമാക്കി.

അതേസമയ, കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തെയും കത്തോലിക്ക സഭ അപലപിച്ചു. ഉത്തർ പ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കെ സിബിസി ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങൾക്കും സുരക്ഷിതത്വം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും കെ സി ബി സി വ്യക്തമാക്കി.