എക്സാലോജിക്കിലെ അന്വേഷണം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒത്തുകളി: കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയായ എക്സാലോജിക്കിലെ അന്വേഷണം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള ഒത്തുകളിയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഒത്തുകളി കണ്ടതാണ്. സ്വർണ്ണക്കടത്തിലെ അന്വേഷണം എന്തായെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത് പോകില്ല എന്ന് ഉറപ്പാണ്. സ്വർണ്ണക്കടത്തിലെ അന്വേഷണത്തില്‍ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തൃശൂരില്‍ വന്നപ്പോള്‍ സ്വർണ്ണക്കടത്തില്‍ ഓഫീസിന് പങ്കുള്ള കാര്യമൊക്കെ ഉയർത്തി. തെളിവുണ്ടെങ്കില്‍ വീമ്പ് പറയാതെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും കെ.സി. വേണുഗോപാല്‍ എംപി ചോദിച്ചു.

Comments (0)
Add Comment