അമ്പലപ്പുഴയില്‍ കെ.സി. വേണുഗോപാലിന്‍റെ കൂറ്റന്‍ ഫ്ലക്സ് ബോർഡ് നശിപ്പിച്ച നിലയില്‍

 

ആലപ്പുഴ: അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍. വട്ടപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ സമ്മതത്തോടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് ഇന്ന് പുലർച്ചെയോടെ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞദിവസം യുഡിഎഫിന്‍റെ തെരുവുനാടക വേദിയിലേക് സിപിഎം പ്രവർത്തകർ ഇരച്ചു കയറി സംഘർഷം സൃഷ്ടിച്ചിരുന്നു.

കെ.സി. വേണുഗോപാലിന്‍റെ ബാനറുകളും പോസ്റ്ററുകളും മുമ്പും വിവിധയിടങ്ങളില്‍ നശിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അലപ്പുഴ നഗസഭാ പരിധിയിലെ എഎൻ പുരത്തായിരുന്നു കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചത്. സംഘർഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രകോപനങ്ങളെന്നും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഷോളി സിദ്ധകുമാർ ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയിരുന്നു.

 

Comments (0)
Add Comment