ലോക്സഭ തിരഞ്ഞെടുപ്പ്; കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പ്രകാശനം ചെയ്തു

 

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്‍റെ പ്രകാശനം ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍യിൽ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ഗാനങ്ങൾ പുറത്തിറക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ, രാജീവ്‌ ആലുങ്കൽ, എ എ ഷുക്കൂർ,  രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു, യുഡിഎഫ് ചെയർമാൻ എ എം നസീർ, ആലപ്പി അഷ്‌റഫ്‌ എന്നിവരോടൊപ്പമായിരുന്നു ഓഡിയോ പ്രകാശനം.

മികച്ച നായകന്മാരെയാണ് നാടിന് ആവശ്യമെന്നും കെ സി വേണുഗോപാലിനെ പോലെയുള്ള നായകന്മാരാണ് നമ്മളെ നയിക്കേണ്ടതെന്നും സ്റ്റീഫൻ ദേവസ്സി പറഞ്ഞു. കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്നും കെ സി വേണുഗോപാലിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ വിജയാശംസകൾ നേരുന്നു എന്നും സ്റ്റീഫൻ ദേവസ്സി പറഞ്ഞു.

ഗാനരചയിതാവ് രാജീവ്‌ ആലുങ്കലാണ് ഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. പാട്ടിനു ഏറെ സ്നേഹിക്കുന്ന ആളാണ്‌ താൻ. രാജീവ്‌ ആലുങ്കൽ എഴുതിയ പാട്ടിന്‍റെ വരികൾ ആലപ്പുഴയുമായുള്ള തന്‍റെ ഹൃദയബന്ധം ചൂണ്ടിക്കാണിക്കുന്നതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

Comments (0)
Add Comment