പിഎസ്‌സി, സർവ്വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കെ സി വേണുഗോപാൽ; ചികിത്സയില്‍ കഴിയുന്ന KSU നേതാക്കളെ സന്ദർശിച്ചു

Jaihind News Bureau
Wednesday, July 24, 2019

പിഎസ്‌സി, സർവ്വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇക്കാര്യത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്കെതിരെ നരനായാട്ടാണ് പൊലീസ് നടത്തിയത്.  കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി ഉണ്ടാവണമന്നും അദ്ദേഹം ആവശ്യപെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ് യു നേതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കായിരുന്ന കെ.സി വേണുഗോപാൽ.