വി.ഡി സതീശന്‍ മികച്ച സംഘാടകന്‍ ; പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം : കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Sunday, May 23, 2021

തിരുവനന്തപുരം : മികച്ച സംഘാടകനാണ് വി.ഡി സതീശനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുകയാണ് ഏക ലക്ഷ്യം. അതിന് സതീശന് കഴിയും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. വിജയം കൂട്ടായ പ്രവൃത്തിയുടെ ഭാഗമായി ഉണ്ടാകേണ്ടതാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.