കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്

Jaihind News Bureau
Friday, March 13, 2020

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. വെളളിയാഴ്ച രാവിലെ 11 മണിക്ക് കെ.സി വേണുഗോപാല്‍ നാമനിർദേശ പത്രിക സമർപ്പിക്കും .

വിവിധ സംസ്ഥാനങ്ങളിലെ 55 രാജ്യസഭാ സീറ്റുകളിലേക്ക് 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് മധ്യപ്രദേശിൽ നിന്ന് മത്സരിക്കും.  9 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോൺഗ്രസ്‌ പുറത്തിറക്കിയത്.