കെ.സി വേണുഗോപാല്‍ രാജ്യസഭ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Jaihind News Bureau
Wednesday, July 22, 2020

kc-venugopal

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജസ്ഥാനില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. പാര്‍ലമെന്‍റ് സെഷന്‍ ഇല്ലാതെ ആദ്യമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പൂർണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക.

61 പേരാണ് പുതിയ എം.പിമാരായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പല സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം സങ്കീര്‍ണമായിരിക്കുന്ന സാഹചര്യത്തില്‍ 44 എം.പിമാര്‍ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ക്കായി എത്തും. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ 10 പേര്‍ കോണ്‍ഗ്രസില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യും.