കേരളം ഭരിക്കുന്നത് ജനമനസുകളിലും പാർട്ടി അണികൾക്കിടയിലും ഒരുപോലെതകർന്ന സർക്കാരെന്ന് കെ.സി. വേണുഗോപാൽ

Jaihind News Bureau
Friday, December 4, 2020

ജനമനസുകളിലും പാർട്ടി അണികൾക്കിടയിലും ഒരുപോലെതകർന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റ് ആണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിർക്കുന്നവരെപ്പോലെ ഒപ്പം നിൽക്കുന്നവരേയും മാനസ്സികമായും ശാരീരികമായും സിപിഎം തകർക്കുന്നതായും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള വിധിയെഴുത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകും. തങ്ങളുടെ ജനവിരുധ നയങ്ങളെ മറികടക്കാൻ ബി ജെ പി വർഗ്ഗീയതയെ കൂട്ടുപിടിക്കുകയാണന്ന് കെ.സി. വേണുഗോപാൽ എം പി കുറ്റപ്പെടുത്തി.