രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചും, നീതിയെക്കുറിച്ചും പറയുവാനുള്ള അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടു : കെ.സി വേണുഗോപാൽ

Jaihind News Bureau
Friday, November 15, 2019

K.C-Venugopal-1

സുപ്രീംകോടതി അയോഗ്യരാക്കിയ വിമത എം എൽ എ മാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയതോടെ രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചും, നീതിയെക്കുറിച്ചും പറയുവാനുള്ള അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടെന്ന് സംഘടന കാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപിയുടെ ഈ വഞ്ചനക്ക് കർണാടകയിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന കർണാടകയിലെ ബിജെപിയുടെ കപടമുഖം കോൺഗ്രസ് തുറന്ന് കാണിച്ചതാണ്. സുപ്രീംകോടതി വിധി വന്ന് മണിക്കൂറുകൾക്കകം വിമത എംഎൽഎമാർക്ക് ടിക്കറ്റ് നൽകിയതിലൂടെ ബി ജെ പി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി എന്ന് തെളിഞ്ഞുവെന്നും കെ സി വേണുഗോപാൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു.