ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് കെ.സി വേണുഗോപാൽ

Jaihind Webdesk
Wednesday, July 10, 2019

kc-venugopal

ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ശിവകുമാർ സഹപ്രവർത്തകരെ കാണുന്നതിൽ എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയും സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നുവെന്നും, വിമത എംഎൽഎമാർ മഹാരാഷ്ട്ര സർക്കാരിന്‍റെ കസ്റ്റഡിയിലാണെന്നും, ബിജെപിയുടെത് ജനാധിപത്യ വിരുദ്ധ നടപടിയെന്നും കെ.സി വേണുഗോപൽ മുംബൈയിൽ പറഞ്ഞു.