‘മോദിയെപ്പറ്റി ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി’; കോണ്‍ഗ്രസിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് കെ.സി. വേണുഗോപാല്‍

 

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പിണറായി വിജയന്‍ മോദിയെ പറ്റി ഒരക്ഷരം മിണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിയുടെ കാര്യം തങ്ങൾ തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് കോൺഗ്രസിന്‍റെ നിലപാട് പ്രതിപക്ഷ നേതാവ് ഇന്ന് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പതാകയെ പറ്റിയുള്ള വിമർശനത്തിന് മുമ്പ്  ആദ്യം മുഖ്യമന്ത്രി സിദ്ധാർത്ഥന്‍റെ കേസ് സിബിഐക്ക് വിടാന്‍ വൈകിപ്പിച്ചതിൽ മറുപടി പറയണം എന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Comments (0)
Add Comment