ആവേശമായി കെ.സി. വേണുഗോപാലിന്‍റെ റോഡ് ഷോ കായംകുളം മണ്ഡലത്തില്‍; അഭിവാദ്യമർപ്പിച്ച് ആയിരങ്ങള്‍

 

ആലപ്പുഴ: നാടിന്‍റെ സ്പന്ദനം തൊട്ടറിയുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ റോഡ് ഷോ കായംകുളം മണ്ഡലത്തിൽ നടന്നു. ചെട്ടികുളങ്ങരയിൽ നിന്നും 7.30 ന് പ്രവർത്തകരുടെ കരിമരുന്ന് പ്രയോഗത്തോടെയാണ് യാത്ര ആരംഭിച്ചത്. യാത്രയ്ക്ക് വഴിയിൽ ഉടനീളം ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്. റോഡിനിരുവശവും കെസിയെ കാണാനും അഭിവാദ്യങ്ങൾ അർപ്പിക്കാനുമായി നിരവധി പേരാണ് കാത്തുനിന്നത്. കുട്ടിത്തെരുവിലും വൻ സ്വീകരണമാണ് ലഭിച്ചത്. ചെട്ടികുളങ്ങര, ഭരണിക്കാവ്, കറ്റാനം കൃഷ്ണപുരം, പുതുപ്പള്ളി, കണ്ടല്ലൂർ, പത്തിയൂർ വഴി കായംകുളം ടൗണിൽ യാത്ര സമാപിച്ചു.

Comments (0)
Add Comment