കോണ്‍ഗ്രസിന്‌ നഷ്ടമായത് ഒരു പോരാളിയെ ; രാജീവ് സതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Sunday, May 16, 2021

തിരുവനന്തപുരം : അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസിന്‌ നഷ്ടമായത് ഒരു പോരാളിയെയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെമ്പാടുമുള്ള യുവനിരയെ കോൺഗ്രസിൻ്റെ ഭാവിക്കായി വാർത്തെടുത്ത യുവനേതാവായിരുന്നു രാജീവ് സതാവ്. കോൺഗ്രസിനും പൊതുസമൂഹത്തിനും പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് രാജീവിൻ്റെ അകാല നിര്യാണമെന്നും വേണുഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു.