പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു; മുഖ്യമന്ത്രിയുടേത് ഗുണ്ടാ യാത്രയെന്ന് കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഗുണ്ടകളായ ഗണ്‍മാന്മാരെ വെച്ചു നടത്തുന്ന ഗുണ്ടായാത്രയാണ് മുഖ്യമന്ത്രിയുടെ നവകേരള യാത്രയെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തല തല്ലി പൊട്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനങ്ങളെ വിഡ്ഡികളാക്കാനാണെന്നും കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Comments (0)
Add Comment