ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന പ്രസ്താവന : കേന്ദ്ര ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു ; അവകാശലംഘന നോട്ടീസ് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Friday, July 30, 2021

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേന്ദ്ര ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.സി വേണുഗോപാല്‍ എം.പി. കേന്ദ്ര ആരോഗ്യ സഹമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിയുടെ പ്രസ്താവന പരിശോധിച്ച് സഭയില്‍ മറുപടി പറയുമെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു മറുപടി നല്‍കി.