ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍

Jaihind News Bureau
Tuesday, December 8, 2020

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു.