കെ സി വേണുഗോപാലിന്‍റേയും എപി അനില്‍ കുമാറിന്‍റേയും ഇടപെടല്‍ തുണയായി; മംഗലാപുരത്ത് കുടുങ്ങിയ പത്തംഗ സംഘം നാട്ടില്‍ തിരിച്ചെത്തി

Jaihind News Bureau
Friday, May 22, 2020

ലോക്ഡൗണിനെ തുടര്‍ന്ന് മംഗലപുരത്ത് കുടുങ്ങിയ എടപ്പാൾ സ്വദേശി നയനയും സുഹൃത്തുക്കളും  59-ാം ദിവസം വീട്ടിൽ തിരിച്ചെത്തി. മംഗലാപുരത്തെ ബി പി ഒ സെന്‍ററില്‍ ജോലി ചെയ്തിരുന്ന പത്തംഗ സംഘത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ടു. നിരവധി തവണ വീട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമവും പരാജയപ്പെട്ടു.

തുടര്‍ന്ന് എടപ്പാളിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ എ എം രോഹിത്, അനീഷ് വട്ടംകുളം എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഇവര്‍ എപി അനിൽകുമാർ എം എൽ എ മുഖേന എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെടുകയും അദ്ദേഹം മംഗലാപുരത്തെ കോൺഗ്രസ് നേതാക്കളെ ഉപയോഗപ്പെടുത്തി നയന ഉൾപ്പെടെയുള്ള സംഘത്തെ കാസർകോട് എത്തിക്കുകയായിരുന്നു.

കാസര്‍ഗോഡ് നിന്നും സംഘത്തെ  യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ- ഓഡിനേറ്റർ രതീഷ് കൃഷ്ണയുടെയും സഹായത്തോടെ നേതാക്കൾ ഒരുക്കിയ വാഹനത്തില്‍  പത്ത് പേരെയും സ്വന്തം നാട്ടിൽ എത്തിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരെയും ബന്ധുക്കളെയും കാണാൻ സാധിച്ചതിലുള്ള ആശ്വാസത്തിനിടയിലും കെ. സി വേണുഗോപാലിനും എ പി അനിൽകുമാറിനും കോൺഗ്രസ് നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുകയാണ് നയനയും കൂട്ടുകാരും.