പ്രതിഷേധാർഹവും ഭരണഘടനാവിരുദ്ധവും ; മലയാളം വിലക്കിനെതിരെ കെ.സി വേണുഗോപാല്‍ എം.പി

ന്യൂഡല്‍ഹി : ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ  മലയാളി നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ്  പ്രതിഷേധാർഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നടപടിയ്ക്ക് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന് കത്തയച്ചു.

‘ഈ മഹാമാരിയുടെ കാലത്ത് ലോകത്തുടനീളം മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നടത്തുന്ന ആതുരസേവനങ്ങൾക്ക് നാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്.

ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടുള്ള ഈ വിവേചനപരമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും, ഇതിനു നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനയച്ച കത്തിൽ ആവശ്യപ്പെട്ടു.’- കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ ജോലിസ്ഥലത്ത്‌ മലയാളി നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് അങ്ങേയറ്റം പ്രതിഷേധാർഹവും ഭരണഘടനാ വിരുദ്ധവുമാണ്.

ഈ മഹാമാരിയുടെ കാലത്ത് ലോകത്തുടനീളം മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നടത്തുന്ന ആതുരസേവനങ്ങൾക്ക് നാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്.

ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടുള്ള ഈ വിവേചനപരമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും, ഇതിനു നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനയച്ച കത്തിൽ ആവശ്യപ്പെട്ടു.

 

 

https://www.facebook.com/kcvenugopalaicc/photos/pcb.3893668570755642/3893668394088993/

Comments (0)
Add Comment