കേരളത്തിൻ്റെ ആത്മീയരംഗത്തെ പകരംവയ്ക്കാനില്ലാത്ത നഷ്ടം ; പ്രകാശാനന്ദയെ അനുസ്മരിച്ച് കെ.സി.വേണുഗോപാൽ എം.പി

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചു നിന്ന് വേർതിരിവുകളില്ലാത്ത ഒരു സമൂഹമെന്ന ലക്ഷ്യത്തിനായി ആത്മീയ ജീവിതം സമർപ്പിച്ച സന്യാസശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.

ശ്രീനാരായണ ദർശനങ്ങളെ ലോകമെങ്ങും പ്രചരിപ്പിക്കാനും ശിവഗിരിമത്തിൻ്റെ പ്രവർത്തനങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനും മഠാധിപതി എന്ന നിലയിൽ പ്രകാശാനന്ദസ്വാമി ബദ്ധശ്രദ്ധ പുലർത്തി. ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചതുൾപ്പെടെ ഒട്ടേറെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പ്രകാശാനന്ദ സ്വാമിയുടെ വിയോഗം കേരളത്തിൻ്റെ ആത്മീയ രംഗത്തെ പകരംവയ്ക്കാനില്ലാത്ത നഷ്ടമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.