സർക്കാർ രൂപീകരിക്കുന്നതില്‍ എടുത്തു ചാടിയുള്ള തീരുമാനമെടുക്കില്ല; വൈകിട്ട് യോഗം, പിണറായി ആത്മപരിശോധന നടത്തണം: കെ.സി. വേണുഗോപാല്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതില്‍ എടുത്തു ചാടിയുള്ള ഒരു തീരുമാനവുമെടുക്കില്ലെന്ന് എഐസിസി ജനറല്‍  സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇക്കാര്യത്തില്‍ ഇന്ത്യ സഖ്യം  വൈകിട്ട് യോഗം ചേരും. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും.  രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. തൃശൂരില്‍  കെ. മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. അതേസമയം രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണമെന്നും പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Comments (0)
Add Comment