മുന്‍ മന്ത്രി കെസി ജോസഫിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട്‌ മരവിപ്പിച്ചു ; ഫേസ്ബുക്കിനോട് കാരണം തേടി

Jaihind Webdesk
Thursday, July 15, 2021

 

ഇടുക്കി : മുന്‍ മന്ത്രി കെസി ജോസഫിന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് മരവിപ്പിച്ചു. പിന്നാലെ  മരവിപ്പിച്ചതില്‍ അദ്ദേഹം വിശദീകരണം തേടി.  ട്വിറ്ററിലൂടെയാണ് കെസി ജോസഫ് ഫേസ്ബുക്കിനോട് കാരണം ചോദിച്ചത് . കെസി ജോസഫ് 99 എന്ന തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് എന്തിനാണ് നിർജ്ജീവമാക്കിയെതെന്നും , താന്‍ ഏതെങ്കിലും തരത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെങ്കില്‍ അത് വ്യക്തമാക്കണമെന്നും കെസി ജോസഫ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.