ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ മടക്കം; ട്രെയിനുകൾ അനുവദിക്കാൻ നടപടി വേണമെന്ന് കെ സി ജോസഫ് എം എൽ എ

Jaihind News Bureau
Saturday, May 9, 2020

KC-Joseph

അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. സംസ്ഥാന ഗവൺമെന്‍റ് ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോയിട്ടുള്ളത്. നാൽപ്പത്തിയഞ്ച് ദിവസമായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. അന്യസംസ്ഥാന തൊഴിലാളികളെ മടക്കികൊണ്ടുപോകാൻ മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന താത്പത്യം എന്തുകൊണ്ടാണ് കേരള സർക്കാർ മലയാളികളുടെ കാര്യത്തിൽ കാണിക്കാത്തതെന്ന് മനസ്സിലാകുന്നില്ല. മറുനാടൻ മലയാളികളെ മടക്കിക്കൊണ്ടുവരാൻ പിണറായി സർക്കാറിന് യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും
കെ സി ജോസഫ് പറഞ്ഞു.