‘കിഫ്ബി’ക്കെതിരെ വിമർശനവുമായി ഗണേഷ് ; പിന്തുണച്ച് ഷംസീറും ; വ്യത്യസ്ത നിലപാടുമായി റവന്യൂ, പൊതുമരാമത്ത് മന്ത്രിമാർ

തിരുവനന്തപുരം : ‘കിഫ്ബി’ റോഡ് പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കലിനെ വിമര്‍ശിച്ച് ഗണേഷ്കുമാര്‍ എം.എല്‍.എ. സഭയില്‍ ഗണേഷിനെ പിന്തുണച്ച് എ.എൻ ഷംസീര്‍ എംഎല്‍എയും രംഗത്തെത്തി. വിഷയത്തില്‍  പൊതുമരാമത്ത്, റവന്യൂ മന്ത്രിമാര്‍ തമ്മില്‍ കൊമ്പുകോർത്തു.

സ്വതന്ത്ര സര്‍വേ അനുവദിക്കാനാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കാര്യം മുഴുവന്‍ മനസിലാക്കിയിട്ടില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ‘കിഫ്ബി’യും പൊതുമരാമത്ത് വകുപ്പും ഒന്നെന്നും രണ്ടായി കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

Comments (0)
Add Comment