കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ, മനസാക്ഷിയെ ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു. രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോനെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പോലീസുകാര്‍ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്‌ഐ പിറകില്‍ കൂടി വന്ന് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോന്‍ പറഞ്ഞു.