കായംങ്കുളത്തെ ആത്മഹത്യാശ്രമം : തന്‍റെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പോലീസിന്‍റെ ക്രൂരമായ അവഗണനയെന്ന് അമ്മ അന്‍പ് റോസി

Jaihind Webdesk
Wednesday, May 11, 2022

കായംകുളത്ത് ടവറിൽ കയറി പെൺകുട്ടി ആത്മഹത്യാക്ക് ശ്രമിച്ചതിന് പിന്നിൽ പോലീസിന്‍റെ  അവഗണന. തന്‍റെ  കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പോലീസ് ക്രൂരമായ അവഗണനയാണ് കാട്ടിയത് എന്ന് ആത്മഹത്യ ശ്രമം നടത്തിയ അൻപ് റോസി ജയിഹിന്ദ് ന്യൂസിനോട്.

കഴിഞ്ഞ ദിവസം കായകുളത്ത് ടവറിന് മുകളിൽ കയറി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലും മറ്റും ചർച്ചയായതാണ്. ഇതിന് പിന്നിലുള്ള സത്യങ്ങൾ വെളുപ്പെടുത്തി കൊണ്ട് പെൺകുട്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തൻ്റെ പേര് അൻപ് റോസെന്നാണെന്നും, തൻ്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് തട്ടികൊണ്ട് പോയിരിക്കുകയാണെന്നും. ഇതിനെ തുടർന്ന് പരാതിയുമായി താൻ പോലീസിനെ സമീപിച്ചപ്പോൾ ക്രൂരമായ അവഗണനയാണ് തനിക്ക് നേരെ ഉണ്ടായതെന്നും അൻപ് റോസ് പറയുന്നു.

മലപ്പുറം തിരൂർ സ്വദേശിനിയാണ് അൻപ് റോസ്. മാതാപിതാക്കൾ നഷ്ടപ്പെട്ട അൻപ് റോസ് ചേച്ചിയുടെ സംരക്ഷണയിലായിരുന്നു. പിന്നീട് വിവാഹം ശേഷം തമിഴിനാട് കല്ലകുറിച്ചിലേക്ക് ഭർത്താവ് വിജയ് മണിക്കൊപ്പം പോവുകയായിരുന്നു. വിവാഹാശേഷം തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമായിരുന്നുവെന്ന് അൻപ് റോസ് പറയുന്നു.

ഭർത്യപീഡനം സഹിക്കാതെ നാട്ടിലെത്തിയതാണ് അൻപ് റോസ്. പിന്നാലെ കുഞ്ഞിനെ ആവിശ്യപ്പെട്ട് ഭർത്താവും എത്തി. കുഞ്ഞിനെ തരാൻ സാധിക്കില്ലന്ന് പറഞ്ഞപ്പോൾ ബലമായി കുട്ടിയെ ഇയാൾ തട്ടികൊണ്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ തിരിച്ച് കിട്ടണമെന്ന് ആവിശ്യപ്പെട്ട് അൻപ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും മലപ്പുറം പൊലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല .പോലീസിന്റെ അവഗണനയെ തുടർന്നാണ് ആത്മഹത്യ ശ്രമം നടത്തിയതെന്നും അൻപ് റോസി പറയുന്നു.

കുഞ്ഞിനെ കൊണ്ടുപോയത് അച്ഛനല്ലേ എന്ന മറുപടിയാണ് പൊലീസ് തനിക്ക് നൽകിയത്.
അതേസമയം കുട്ടിയെ അച്ഛൻ വിജയ് മണി ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും. കുഞ്ഞിന്റെ ശരീരത്ത് സിഗരറ്റ് കൊണ്ട്  കുത്തി പൊള്ളിച്ചുണ്ടെന്നും. ഗർഭിണിയായിരുന്ന കാലത്ത് തന്നെ വയറ്റിൽ ചവിട്ടി ആക്രമിച്ചുണ്ടെന്നും അൻപ് റോസ് പറയുന്നു. പോലീസ് താൻ തമിഴ്നാട്ടുകാര് ആണെന്ന് കരുതി ആണ് അവഗണിച്ചെതെന്നും. തനിക്ക് കുഞ്ഞിനെ തിരിച്ചു നൽകാൻ നടപടി ഉണ്ടാകണം എന്നും അൻപുറോസി ആവിശ്യപ്പെടുന്നു.