കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ നാള്‍ വഴികളിലൂടെ

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കത്വ കൂട്ട ബലാത്സംഗ കേസ്. കേസില്‍ ആദ്യ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിനും മറ്റ് മൂന്ന് പ്രതികളെ അ‌ഞ്ച് വര്‍ഷം കഠിന തടവിനും ശിക്ഷിച്ച് പത്താന്‍കോട്ട് സെഷന്‍കോടതി  ഉത്തരവായിരിക്കുകയാണ്. സമൂഹ മനസാക്ഷിയെ ന്നൊകെ ഞട്ടിച്ച സംഭവമായിരുന്നു ഇത്. പ്രതികളെ രക്ഷിക്കാൻ നടത്തിയ എല്ലാ ഗൂഢനീക്കങ്ങളും ജനകീയ പ്രതിഷേധത്തിന് മുന്നിൽ തകർന്നു

2018 ജനുവരിയിലാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ സൃഷ്ടിച്ച കത്വ കുട്ട ബലാത്സംഗം നടന്നത്. ജനുവരി 10ന് കാണാതായ നാടോടി കുടുംബത്തിലെ എട്ടു വയസ്സുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിന് ഇര ആയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം.ഇതിന് ശേഷം ശ്വാസം മുട്ടിച്ചും കല്ലു കൊണ്ട് തലയക്കടിച്ച് കൊലപെടത്തുകായിരുന്നു. ഏഴു ദിവസം പെൺകുട്ടി ക്രുരമായ പീഡനത്തിനിരയായത്. കഞ്ചാവ് നൽകിയായിരുന്നു പീഡനം. വലിയ അളവിൽ മയക്ക് മരുന്ന് ഗുളികൾ നൽകിയതും ഭക്ഷണം കഴിക്കാതിരുന്നതും പെൺകുട്ടിയെ കോമ അവസ്ഥയിൽ എത്തിച്ചിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു. 60 വയസുകാരനും ഗ്രാമമുഖ്യനും റവന്യൂവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ചിറാം, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ, സാഞ്ചിറാമിന്‍റെ മകൻ വിശാൽ ജംഗോത്ര, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷൽ പൊലീസ് ഓഫീസർ സുരീന്ദർ കുമാർ, ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആനന്ദ് ദത്ത എന്നിവരെ കൂടാതെ സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകനായ പതിനഞ്ചുകാരനും ഇയാളുടെ സഹായിയായ പർവേഷ് കുമാറും ഉള്‍പ്പെടെ എട്ടു പേരാണ് കേസിലെ പ്രതികള്‍. ഇതിൽ ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്നും വിളിച്ചു വരുത്തുകായിരുന്നു. പ്രതികളെ രക്ഷിക്കാൻ നീക്കം ഉണ്ടായത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങി. സമർദത്തെ തുടർന്ന് പ്രതികളെ അറസ്റ്റ ചെയ്തുവെങ്കിലും ഇതിന് എതിരെ ജമ്മു കശ്മീരിലെ രണ്ട് ബി.ജെ.പി മന്ത്രിമാർ രംഗത്ത് എത്തിയിരുന്നു. തീവ്ര ഹിന്ദു സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ എല്ലാം അവഗണിച്ചാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. സുരക്ഷാ കാരണങ്ങളാൽ കശ്മീരിൽ നിന്നും പഞ്ചാബിലെ പഠാൻ കോട്ടിലേക്ക് വിചാരണ മാറ്റിയിരുന്നു. കേസിലെ രഹസ്യ വിചാരണ ജൂൺ മുന്നിനാണ് അവസാനിച്ചത്.കടുത്ത ഭീഷണികൾ അവഗണിച്ചും ഇരയ്ക്ക് നീതി ലഭിക്കാനായി പോരാടിയ അഭിഭാഷക ദീപിക രജാവത്തിന്‍റെ നിലപാടും കേസിൽ നിർണ്ണായകമായി.

Comments (0)
Add Comment