ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Jaihind Webdesk
Friday, July 9, 2021

Ceasefire Violation

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.

വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദര്‍ബനി സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.