കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എംഡി രണ്ടാംദിവസവും ഇഡിക്ക് മുന്നില്‍


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് റബ്‌കോ എം ഡി രണ്ടാം ദിവസവും ഹാജരായി. കൊച്ചി ഇ ഡി ഓഫിസിലാണ് പിവി ഹരിദാസന്‍ ചോദ്യം ചെയ്യലിനെത്തിയത്. ബാങ്കും റബ്‌കോയും തമ്മില്‍ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്‌കോയിക്ക് കരുവന്നൂര്‍ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു. ഇതെല്ലാം അന്വേഷണ പരിധിയിലുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാരെ ഇഡി ഇന്നലെ ചോദ്യംചെയ്തിരുന്നു. റബ്‌കോയും കരുവന്നൂര്‍ ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനാണ് ഇന്നലെ ഇഡി നിര്‍ദേശം നല്‍കിയത്. സഹകരണ റജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസും ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവും. ഇന്നലെ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുഭാഷ് എത്തിയിരുന്നില്ല. കരുവന്നൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇഡി വിലയിരുത്തല്‍. ഇതില്‍ വ്യക്തത തേടിയാണ് സുഭാഷിനെ വിളിപ്പിച്ചത്.

 

Comments (0)
Add Comment