കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ജില്ലാ സെക്രട്ടേറിയറ്റില്‍ മുന്‍ മന്ത്രി എ.സി മൊയ്ദീന് വിമര്‍ശനം

Jaihind Webdesk
Sunday, July 25, 2021

തൃശൂർ : കരുവന്നൂർ വിഷയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റിൽ മുൻ മന്ത്രി എ.സി മൊയ്ദീന് രൂക്ഷ വിമർശനം. മൊയ്ദീൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ബാങ്കിനെ കുറിച്ച് ലഭിച്ച പരാതിയിൽ കർശന നടപടി സ്വീകരിച്ചിരുന്നു എങ്കിൽ വൻ തട്ടിപ്പ് തടയാമായിരുന്നു എന്ന് വിമർശനമുയർന്നു. എന്നാൽ അന്ന് അന്വേഷണ കമ്മീഷനെ നിയമിച്ച കാര്യവും അവരുടെ റിപ്പോർട്ടും ചൂണ്ടി കാട്ടിയായിരുന്നു മൊയ്ദീന്‍റെ പ്രതിരോധം.