കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

Jaihind Webdesk
Monday, July 26, 2021

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടും. സെക്ഷൻ 68 പ്രകാരം ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച പരിശോധനയും തുടങ്ങി. പുതിയ റിപ്പോർട്ട് നല്‍കാന്‍ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടു. ജോയിന്‍റ്  രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വിട്ടുപോയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.